കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് ബിജെപി രാഷ്ട്രീയ പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി മമത ബാനർജി. തനിക്കോ തൃണമൂൽ കോൺഗ്രസിനോ ശബ്ദമുയർത്തുന്നത് തടയാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, അതിന് തന്നെ നിശ്ശബ്ദയാക്കണമെങ്കിൽ ആദ്യം കൊല്ലേണ്ടിവരുമെന്നും മമത ബാനർജി പറഞ്ഞു. ......
ബെംഗളൂരു: 30 രൂപ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് സ്കൂളിൽ അധ്യാപകർ ശാസിച്ചതിന് പിന്നാലെ എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ബെംഗളുരുവിലാണ് സംഭവം. ......
ചെന്നൈ: സർക്കാർ സ്കൂളുകളും ക്ലാസ് മുറികളും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായും അകറ്റിനിർത്താൻ തമിഴ്നാട് സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും സ്വകാര്യ വ്യക്തികൾക്കും പ്രവേശനം അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ് മോഹൻ പുറത്തിറക്കിയ സർക്കുലർ പ്രകാരം, ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ ഇനി മുതൽ സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിക്കൂ. ......
ദോഹ: സ്ത്രീജീവിതത്തിന്റെ അനുഭവങ്ങളും പ്രതിരോധങ്ങളും സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത മാനങ്ങളും സാഹിത്യത്തിലൂടെ ചർച്ച ചെയ്യാൻ ലക്ഷ്യമിട്ട് അടയാളം ഖത്തർ സംഘടിപ്പിക്കുന്ന 'The Wings Unclipped – എഴുത്തിലെ പെൺമുദ്രകൾ' എന്ന വായനാ-സംവാദ പരിപാടി ജൂലൈ 10-ന് വൈകിട്ട് 6.30-ന് ദോഹയിലെ ICC Mumbai Hall-ൽ നടക്കും.
സ്ത്രീ എഴുത്തുകാരുടെ കൃതികൾ സമൂഹത്തെയും രാഷ്ട്രീയത്തെയും വ്യക്തിജീവിതത്തെയും എങ്ങനെ പുതുവായനയ്ക്ക് വിധേയമാക്കുന്നുവെന്ന അന്വേഷണമാണ് പരിപാടിയുടെ പ്രമേയം. ലോകസാഹിത്യത്തിലും മലയാളസാഹിത്യത്തിലും ശ്രദ്ധേയമായ മൂന്ന് കൃതികളെ ആസ്പദമാക്കി സംവാദങ്ങൾ നടക്കും.
ഇന്ത്യൻ സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ അരുന്ധതി റോയിയുടെ Mother Mary Comes to Me എന്ന കൃതിയെക്കുറിച്ച് ഷീന ഹിഷാം അവതരണം നടത്തും. ......
ചെങ്ങന്നൂർ: എം.സി റോഡിൽ സ്വകാര്യ ബസിന്റെ സ്പ്രിംഗ് ഒടിഞ്ഞ് റോഡിന് നടുവിൽ കിടന്നതിനെ തുടർന്ന് അരമണിക്കൂറോളം ഗതാഗത തടസം നേരിട്ടു. വ്യാഴാഴ്ച
വൈകിട്ട് എംസി റോഡിൽ ചെങ്ങന്നൂരിലെ പ്രധാന കവലകളിലൊന്നായ ബഥേൽ ജംഗ്ഷന് സമീപമായിരുന്നു സംഭവം.
ചെങ്ങന്നൂരിൽ നിന്നും പരുമലയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ജംഗ്ഷന് സമീപം എത്തിയപ്പോൾ പെട്ടെന്ന് ബസിന്റെ സ്പ്രിംഗ് ലീഫ് ഒടിയുകയായിരുന്നു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ പുതിയ അധ്യയന വർഷത്തെ ഒന്നാം വർഷ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനോദ്ഘാടനം നടത്തി. പുതിയ ബാച്ചിലെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സാന്നിദ്ധ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽവെച്ചാണ് പരിപാടി സംഘടിപ്പത് . എസ്.എൻ ട്രസ്റ്റ് ചെങ്ങന്നൂർ ആർ.ഡി.സി ചെയർമാൻ ഡോ. ......
ദോഹ: വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുകയും വേനൽ അവധിയെ കൂടുതൽ അർത്ഥവത്താക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫ്രൻ്റ്സ് കൾച്ചറൽ സെന്റർ (എഫ്.സി.സി.) സംഘടിപ്പിക്കുന്ന 'മലയാള മഴ – സമ്മർ ബൊനാൻസ 2026' ക്രിയേറ്റീവ് സമ്മർ മത്സരങ്ങൾക്ക് തുടക്കമാകുന്നു.
ഗ്രേഡ് അടിസ്ഥാനത്തിൽ ജൂനിയർ (4–6), പ്രീ-സീനിയർ (7–9), സീനിയർ (10–12) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ സർഗ്ഗശേഷിയും കലാപരമായ കഴിവുകളും പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ജൂനിയർ വിഭാഗത്തിൽ 'എന്റെ വേനൽക്കാല ഓർമ്മകൾ' എന്ന വിഷയത്തെ ആസ്പദമാക്കി സ്ക്രാപ്ബുക്ക് ചലഞ്ച് സംഘടിപ്പിക്കും. ......
ബംഗളുരു: നഗരം വർഷങ്ങളായി അനുഭവിച്ചുപോരുന്ന ഒരു ഗൗരവ പ്രശ്നമാണ് വഴിയോരകച്ചവടക്കാരുടെ ഫുട്ട്പാത്ത് കയ്യേറ്റം. മെജസ്റ്റിക്, ശിവാജിനഗർ, മല്ലേശ്വരം, ജയനഗർ തുടങ്ങിയ നഗരഭാഗങ്ങളിലെ പ്രധാനറോഡുകളിലെയും ഇടറോഡുകളിലെയും ഫുട്ട് പാത്തുകൾ അനധികൃതമായി കയ്യേറി സ്വന്തമാക്കിയാണ് വഴിയോര വാണിഭക്കാർ ബിസിനസ് നടത്തിപ്പോരുന്നത്. ......
എറണാകുളം ആലങ്ങാട് സ്വദേശി ജോമോള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ജോമോളെ സഹോദരന് ജോയ്സണ്‍, ഇയാളുടെ ഭാര്യ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.
സംഭവത്തില്‍ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. വാടക വീട്ടില്‍ വച്ച് ഇന്നലെയായിരുന്നു സംഭവം. ......